കടപ്പുറം: മാട്ടുമ്മൽ യുവഭാവന കലാ സമിതി വായനശാലയുടെ ആഭിമുഖ്യത്തിൽ പി.എച്ച്.ഡി ബിരുദം നേടിയ ഡോ.പ്രഷീത പ്രശാന്ത് പണിക്കശ്ശേരിക്ക് സ്വീകരണവും വനിത സംഗമവും സംഘടിപ്പിച്ചു. എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം മിസിരിയ മുസ്താക്കലി അദ്ധ്യക്ഷത വഹിച്ചു. പ്രദേശത്തെ എസ്.എസ്.എൽ.സി വിജയികൾക്കും ലൈബ്രറിയുടെ അക്ഷരോൽസവ വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത്, ലൈബ്രറി കൗൺസിൽ സംസ്ഥാന, ജില്ലാ അംഗങ്ങളായ ടി.ബി ശാലിനി, എം.എസ് പ്രകാശൻ, വായനശാല പ്രസിഡന്റ് ഉമ്മർ കോടഞ്ചേരി, സെക്രട്ടറി എം കുമാരൻ, വായനശാല കമ്മിറ്റി മെമ്പർമാർ, വനിത- ബാലവേദി ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. ലൈബ്രേറിയൻ ലതിക നന്ദിയും പറഞ്ഞു.