Thursday, May 15, 2025

കടപ്പുറം ഗ്രാമപഞ്ചായത്തിൽ വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് 2025 – 26 ജനകീയാസൂത്രണ വാർഷിക പദ്ധതിയിലെ വ്യക്തിഗത – ഗ്രൂപ്പ് ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു. പഞ്ചായത്ത് കോമ്പൗണ്ടിൽ നടന്ന വർക്കിംഗ് ഗ്രൂപ്പ് യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഹസീന താജുദ്ദീൻ, വി പി മൻസൂർ അലി, ശുഭാ ജയൻ,മെമ്പർമാരായ പ്രസന്ന ചന്ദ്രൻ, എ വി അബ്ദുൽ ഗഫൂർ, ടി ആർ ഇബ്രാഹിം, ഷീജ രാധാകൃഷ്ണൻ, സുനിതാ പ്രസാദ്, റാഹില വഹാബ്,സമീറ ശരീഫ്, അഡ്വ.മുഹമ്മദ് നാസിഫ്, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, ആസൂത്രണ സമിതി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments