Wednesday, May 14, 2025

കടപ്പുറം പഞ്ചായത്തിൽ ഹരിതകർമ്മ സേന അംഗങ്ങൾക്ക് യൂണിഫോം വിതരണം ചെയ്തു

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മസേന അംഗങ്ങൾക്ക് യൂണിഫോം വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ്  സാലിഹ ഷൗക്കത്ത് നിർവഹിച്ചു. വൈസ് പ്രസഡന്റ് കാഞ്ചന മൂക്കൻ അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശുഭ ജയൻ, മെമ്പർമാരായ എ വി അബ്ദുൽ ഗഫൂർ, സമീറ ശരീഫ്, റാഹില വഹാബ്, മുഹമ്മദ് നാസിഫ്, സെക്രട്ടറി ഇ.ടി റാഫി, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ സിനോജ്, ചിത്ര, ഹരിത കർമ്മ സേന കോഡിനേറ്റർ അമൽജിത്ത്, ഹരിത കർമ്മ സേനാംഗങ്ങൾ  തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് യൂണിഫോമുകളാണ് വിതരണം ചെയ്തത്. 32 പേരാണ് പഞ്ചായത്തിന് കീഴിൽ ഹരിത കർമ്മ സേനാംഗങ്ങളായി പ്രവർത്തിക്കുന്നത്. മുഴുവൻ പേർക്കും യൂണിഫോം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments