ചാവക്കാട്: മത്സ്യ വ്യാപാര തൊഴിലാളി യൂണിയൻ സി.ഐ.ടി.യു മെമ്പർഷിപ്പ് ജില്ലാതല ക്യാമ്പയിന് ചാവക്കാട് തുടക്കമായി. സി.ഐ.ടിയു ഏരിയ സെക്രട്ടറി എ.എസ് മനോജ് ഉദ്ഘാടനം ചെയ്തു. ഖജാൻജി ടി.എ റൗഫ് അധ്യക്ഷത വഹിച്ചു.യൂണിയൻ ജില്ല സെക്രട്ടറി പി.എ സിദ്ദിഖ് അംഗത്വ കാർഡ് വിതരണം നിർവഹിച്ചു. യൂണിയൻ ഏരിയ സെക്രട്ടറി വി ഹനീഫ സ്വാഗതവും കെ.യു അയ്യൂബ് നന്ദിയും പറഞ്ഞു.
