ഗുരുവായൂർ: മുസ്ലിം ലീഗ് ഗുരുവായൂർ മുനിസിപ്പൽ കമ്മിറ്റി 12-ാം വാർഡ് യൂണിറ്റ് സമ്മേളനം സമാപിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് മുനിസിപ്പൽ സെക്രട്ടറി നൗഷാദ് അഹമ്മു അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ ആർ.വി. ‘ അബ്ദുറഹീം മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡൻ്റ് എൻ.കെ അബ്ദുൽ വഹാബ്, ആർ.എം അബു, കെ.എം ലത്തീഫ്, അജ്മൽ, റിംഷാദ്, ബാപ്പു, ഹനീഫ, ഹംസ അമ്പലത്ത്, ശിഹാബ് കാരക്കാട്, ജിഷ നൗഷാദ് എന്നിവർ സംസാരിച്ചു. സജി മോസ്‌ക്കോ, ഹംസ കുന്നിക്കൽ, യൂസഫലി, ആർ.എച്ച് അബ്ദുൽ ഹഖ്, വനിതാ ലീഗ് പ്രവർത്തകരായ റസിയ സൈനബ, അനിത, സൈന, നുസൈബ, ഡോ. ജിനി, ഡോ. ജിസി എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫ് യൂണിറ്റ് രൂപീകരണവും നടന്നു. പാലയൂർ മേഖല പ്രസിഡൻ്റ് നൗഷാദ് നേടുംപറമ്പിൽ സ്വാഗതവും അബ്ദുള്ള തൈക്കാട് നന്ദിയും പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് സമ്മേളനം ആദരാഞ്ജലികൾ അർപ്പിച്ചു.
