ചാവക്കാട്: മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി നയിക്കുന്ന മഹിളാ സാഹസ് യാത്രക്ക് മെയ് 16 ന് ചാവക്കാട് സെന്ററിൽ സ്വീകരണം നൽകും. സ്വീകരണ പരിപാടിയുടെ വിജയത്തിനായി മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് യോഗം ചേർന്നു. മേഖലയിൽ 10 വാർഡ് കമ്മിറ്റി ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു. സ്വീകരണ പ്രചരണത്തിന്റെ ഭാഗമായി ഗൃഹ സമ്പർക്ക പരിപാടികൾ സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. തേർളി അശോകൻ ഉദ്ഘാടനം ചെയ്തു. ചാവക്കാട് മണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡന്റ് ഷൈല നാസർ അധ്യക്ഷത വഹിച്ചു. സേവാദൾ സംസ്ഥാന സെക്രട്ടറി അനിത ശിവൻ, കർഷക കോൺഗ്രസ് ചാവക്കാട് മണ്ഡലം പ്രസിഡന്റ് അബ്ദുൽ സലാം കൊപ്ര, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശിഹാബ് മണത്തല, സേവാദൾ ജില്ലാ സെക്രട്ടറി ഫെമി, കെ.എൻ സന്തോഷ്, 19-ാം വാർഡ് പ്രസിഡന്റ് നാസിം നാലകത്ത്, ഷെരീഫ് പുളിച്ചിറക്കെട്ട്, പെൻഷണർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.പി കൃഷ്ണൻ മാസ്റ്റർ, ചാവക്കാട് വനിത സഹകരണ സംഘം പ്രസിഡന്റ് അഡ്വ. ഡാലി, സക്കീർ ഹുസൈൻ, താഹിറ റഫീക്, നബീല എന്നവർ സംസാരിച്ചു.