ഗുരുവായൂർ: ഗുരുവായൂരിൽ വീണ്ടും മാല മോഷണം. മാവിൻ ചുവട് ഈശ്വരീയം പരമേശ്വരൻ നായരുടെ ഭാര്യ കനകലതയുടെ 3 പവൻ തൂക്കം വരുന്ന മാല മോഷ്ടാവ് കവർന്നു. ഇന്ന് പുലർച്ചെ 5.30 ഓടെയായിരുന്നു സംഭവം. വീടിനകത്തു കയറിയ മോഷ്ടാവ് കനകലതയെ തള്ളിയിട്ട് ആഭരണങ്ങൾ മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഗുരുവായൂർ പോലീസിൽ പരാതി നൽകി.