ഗുരുവായൂർ: പാക്കിസ്ഥാൻ ഭീകരതക്കെതിരെ പോരാടുന്ന ഇന്ത്യൻ സൈനികരുടെ ആയുരാരോഗ്യ സൗഖ്യത്തിനായി ഗുരുവായൂരിൽ പുഷ്പാഞ്ജലി. പൊതുപ്രവർത്തകനായ ഗുരുവായൂർ സ്വദേശി വത്സൻ താമരയൂരാണ് സൈനികർക്ക് വേണ്ടി താമരയൂർ അയ്യപ്പസ്വാമി ക്ഷേത്രത്തിൽ പ്രാർത്ഥനയും പുഷ്പാഞ്ജലിയും നേർന്നത്. ജവാന്മാരുടെ എള്ളോളം ആയുസ്സിനുവേണ്ടി എള്ള് തിരി കത്തിക്കുകയും ചെയ്തു.