Thursday, May 8, 2025

കുന്നംകുളത്ത് ആളൊഴിഞ്ഞ തരിശിട്ട പാടത്തെ പറമ്പിൽ ഒട്ടകത്തിൻ്റെ ജഡം കുഴിച്ചിട്ട നിലയിൽ

കുന്നംകുളം: കുന്നംകുളത്ത് ആളൊഴിഞ്ഞ തരിശിട്ട പാടത്തെ പറമ്പിൽ ഉടമസ്ഥൻ്റ സമ്മതമില്ലാതെ ദുരൂഹ സാഹചര്യത്തിൽ ഒട്ടകത്തിൻ്റെ ജഡം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ചൊവ്വന്നൂർ മീമ്പികുളത്തിന് സമീപം തൃശൂരിൽ താമസിക്കുന്ന 

പുതുക്കുളങ്ങര ബാലഗോപലൻ്റെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ പറമ്പിലാണ് ഒട്ടകത്തിൻ്റെ ജഡം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. അസഹ്യമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുക്കാർ നടത്തിയ പരിശോധനയിലാണ് ജഡം കുഴിയെടുത്ത് മുടിയ നിലയിൽ കണ്ടത്. തുടർന്ന് വാർഡ് കൗൺസിലറെയും കുന്നംകുളം പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. 

പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ അയൽവാസിയായ ഗൃഹനാഥനാണ് ഒട്ടകത്തിൻ്റെ ജഡമാണ് കുഴിച്ചിട്ടിട്ടുള്ളതെന്ന് സ്ഥീരികരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ടോറസ് ലോറിയും എസ്കവേറ്ററും ഒഴിഞ്ഞ പറമ്പിൽ കണ്ടിരുന്നു. എസ്കവേറ്റർ ഉപയോഗിച്ച് വലിയ കുഴിയെടുത്ത് ടോറസ് ലോറിയിൽ നിന്നും ജഡം കുഴിയിലേക്ക് വലിച്ചിട്ടാണ് കുഴിച്ചുമൂടിയതെന്ന് കണ്ടതായി അയൽവാസിയായ ഗൃഹനാഥൻ പോലീസിനോടും വ്യക്തമാക്കി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വാർഡ് കൗൺസിലർ ബീന രവി  വിവരമറിയിച്ചതിനെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി. അഴുകിയ നിലയിൽ ദുർഗന്ധം വമിക്കുന്ന ഒട്ടകത്തിൻ്റെ ജഡം പുറത്തെടുക്കുന്നത് കൂടുതൽ ദുഷ്കരമാകുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു. പകരം ദുർഗന്ധം പുറത്ത് വരാത്ത വിധം കുടുതൽ മണ്ണിട്ട് മൂടുന്നതായിരിക്കും ഉചിതമെന്ന് ജീവനക്കാർ നിർദ്ദേശിച്ചു. അതേസമയം കേസെടുക്കാനുള്ള സാഹചര്യം നിലവിലില്ലെന്ന് പോലീസ് പറഞ്ഞു. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments