ചാവക്കാട്: സുന്നി വിദ്യാഭ്യാസ ബോർഡ് ഏഴാം ക്ലാസ് പൊതു പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഉന്നത മാർക്ക് നേടിയ വിദ്യാർത്ഥികളെ എടക്കഴിയൂർ ഈവാനുൽ ഉലൂം മദ്റസ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മദ്റസ പരിസരത്ത് മഹല്ല് പ്രസിഡൻ്റ് ആർ.വി മുഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. മദ്റസ പ്രസിഡൻ്റ് മാമുട്ടി ഹാജി അധ്യക്ഷത വഹിച്ചു. സയ്യിദ് ഫളൽ തങ്ങൾ പ്രാർഥന നിർവഹിച്ചു. മദ്റസ പൊതു പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയ ഫാത്തിമ ഫൈഹ, മികച്ച വിജയം നേടിയ അയിഷ ഹിബ, റുഷിദ ഷെറിൻ, മുഹമ്മദ് റസൽ, അധ്യാപകൻ ഷാഹിദ് മുഈനിൻ എന്നിവരെയും ആദരിച്ചു. മുനീർ ഹുദവി വിളയിൽ മുഖ്യപ്രഭാഷണം നടത്തി. മദ്റസ സദർ മുഅല്ലിം നഹാസ് നിസാമി, എഡ്യൂക്കേഷൻ കമ്മിറ്റി കൺവീനർ നാസർ മാസ്റ്റർ, അൻസാറുൽ ഇസ്‌ലാം മദ്റസ പ്രസിഡൻ്റ് കുഞ്ഞിമുഹമ്മദ് ഹാജി എന്നിവർ സംസാരിച്ചു. മദ്റസ സെക്രട്ടറി ബഷീർ മോഡേൺ സ്വാഗതവും എഡ്യൂക്കേഷൻ കമ്മിറ്റി ചെയർമാൻ വീരാൻകുട്ടി പള്ളിപ്പറമ്പിൽ നന്ദിയും പറഞ്ഞു.