ചാവക്കാട്: ചാവക്കാട് സ്വദേശി ബഹ്റൈനിൽ കുഴഞ്ഞുവീണു മരിച്ചു. ഒരുമനയൂർ കമ്പനിപടി നാരായണൻ്റെ മകൻ ഹരീഷ് (27) ആണ് മരിച്ചത്. ഈയിടെയാണ് ജോലി ആവശ്യാർത്ഥം ഹരീഷ് ബഹ്റൈനിൽ എത്തിയത്. മൃതദേഹം ബഹറൈനിൽ കിംങ് ഹമദ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിൽ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചു വരുന്നു