കടപ്പുറം:കടപ്പുറം പഞ്ചായത്ത് അഴിമുഖം ഒമ്പതാം വാർഡ് 35-ാം നമ്പർ അംഗൻവാടിയിൽ നിന്നും ഹെൽപ്പറായി വിരമിക്കുന്ന വാഹിതക്ക് യാത്രയയപ്പ് നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം വി.പി മൻസൂർ അലി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സെമീറ ഷരീഫ്, പഞ്ചായത്ത് അംഗം ഗഫൂർ, ഐ.സി.ഡി.എസ് സൂപ്പർ വൈസർ ഷീബ, എ.എൽ.എം.എസ്.സി അംഗം പുതിയേടത്ത് ശിഹാബ് തുടങ്ങിയവർ സംസാരിച്ചു.