Tuesday, May 6, 2025

സ്വതന്ത്ര തയ്യൽ തൊഴിലാളി യൂണിയൻ മെമ്പർഷിപ്പ് കാമ്പയിൻ പുന്നയൂർ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

പുന്നയൂർ: സ്വതന്ത്ര തയ്യൽ തൊഴിലാളി യൂണിയൻ മെമ്പർഷിപ്പ് കാമ്പയിൻ്റെ പുന്നയൂർ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. എസ്.ടി.യു തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.കെ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. പുന്നയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്രറി  ഉസ്മാൻ എടയൂർ ആദ്യം മെമ്പർഷിപ്പ് വിതരണം, വനിതാ ലീഗ് നേതാവും പുന്നയൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ എം.കെ ഷഹർബാന് നൽകി ഉദ്ഘാടനം ചെയ്തു. തയ്യൽ തൊഴിലാളി യൂണിയൻ പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.എ ഐഷ അദ്ധ്യക്ഷത വഹിച്ചു. തയ്യൽ തൊഴിലാളി യൂണിയൻ സെക്രട്രറി എം.കെ ഷഹർബാൻ സ്വാഗതവും വാർഡ് മെംബർ  ബിൻസി റഫീഖ് നന്ദിയും പറഞ്ഞു. വാർഡ് മെമ്പറും പുന്നയൂർ പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡണ്ടുമായ സുബൈദ പുളിക്കൽ, മത്സ്യ തൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി പി.എ നസീർ, വനിതാ ലീഗ് നേതാവ് ഷൈലാ ശാദുലി എന്നിവർ  സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments