ഗുരുവായൂർ: ഇരിങ്ങപ്പുറത്ത് വീട്ടു കിണർ വൃത്തിയാക്കുന്നതിനിടയിൽ തൊഴിലാളികൾ കിണറ്റിൽ കുഴഞ്ഞുവീണു. കിടുവത്ത് രാജുവിൻ്റെ വീട്ടിലെ കിണർ വൃത്തിയാക്കാനെത്തിയ പ്രജി, നസീബ് എന്നിവരാണ് കിണറ്റിൽ കുഴഞ്ഞു വീണത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് എത്തിയ ഗുരുവായൂർ ഫയർ ഫോഴ്സ് രണ്ടുപേരെയും കിണറ്റിൽ നിന്നും പുറത്തെത്തിച്ചു. തുടർന്ന് ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.