ഗുരുവായൂർ: ഹുസൈൻ ഗുരുവായൂരിന്‍റെ ‘വെല്ലിമ്മയോടൊപ്പമുള്ള നടത്തങ്ങൾ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ നടന്ന പ്രകാശന ചടങ്ങ് ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് ഉദ്ഘാടനം ചെയ്തു. ആർട്ടിസ്റ്റ് ഗായത്രി അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ പി സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. നടൻ ശിവജി ഗുരുവായൂർ പുസ്തക പ്രകാശനം നിർവഹിച്ചു. ടി.വി മുഹമ്മദാലി, പുഷ്പ എന്നിവർ പുസ്തകം ഏറ്റുവാങ്ങി. ഡോ.പി.എ രാധാകൃഷ്ണൻ, വി.കെ ഷറഫുദ്ദീൻ, സുനിൽ ബാലകൃഷ്ണൻ, അഹമ്മദ് മൊയ്നുദീൻ, റഹ്മാൻ തിരുനെല്ലൂർ, സുലൈമാൻ അസ്ഹരി, എം.എസ് പ്രകാശൻ, പി.ഐ സൈമൺ, അഡ്വ.രവിചങ്കത്ത്, ഹുസൈൻ ഗുരുവായൂർ, ജീവ ഗുരുവായൂർ പ്രസിഡന്റ് എ.കെ സുലോചന, സെക്രട്ടറി പി ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു.