Saturday, May 3, 2025

ഗുരുവായൂർ  ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവം ഭക്തിസാന്ദ്രം

ഗുരുവായൂർ: ഗുരുവായൂർ  ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഭക്തിസാന്ദ്രമായി. രാവിലെ വിശേഷാൽ പൂജ, ദേശ പൊങ്കാല എന്നിവ നടന്നു.  നഗരസഭ കൗൺസിലർ പി.കെ ശാന്തകുമാരി, മൗന യോഗി ഡോ. ഹരിനാരായണൻ എന്നിവർ പങ്കെടുത്തു. ഉച്ചയ്ക്ക് അന്നദാനം ഉണ്ടായി. വൈകീട്ട് ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് വിളക്കുമാടം സമർപ്പണം നിർവഹിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. ഭാരവാഹികളായ കലാനിലയം സുകുമാരൻ, കണ്ണൻ അയ്യപ്പത്ത്, അഡ്വ.മുള്ളത്ത് വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments