ചാവക്കാട്: ഐ.എൻ.ടി.യു.സി 78-ാം സ്ഥാപക ദിനത്തിൽ ഗുരുവായൂർ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പതാക ഉയർത്തി. ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി എം.എസ്. ശിവദാസ് പതാക ഉയർത്തി. ഐ.എൻ.ടി.യു.സി ഗുരുവായൂർ റീജണൽ പ്രസിഡണ്ട് വി.കെ വിമൽ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ രാജൻ പനക്കൽ, വി.എസ് സനീഷ്, ടി.എസ് ഷൗക്കത്ത്, ബാബു വാഴപ്പള്ളി, ആർ.എം അബു, എ.വി ജയൻ എന്നിവർ സംസാരിച്ചു. പ്രവർത്തകർ മധുരം വിതരണം ചെയ്തു.