Saturday, May 3, 2025

ഗുരുവായൂർ ദേവസ്വം നെന്മിനി ബലരാമ ക്ഷേത്രത്തില്‍ ബലരാമ ജയന്തി ആഘോഷിച്ചു

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം നെന്മിനി ബലരാമ ക്ഷേത്രത്തില്‍ ബലരാമ ജയന്തി ആഘോഷിച്ചു. രാവിലെ എട്ടിന് വിശേഷാല്‍ എഴുന്നള്ളിപ്പ് നടന്നു. 11.30 മുതല്‍ വിഭവ സമൃദ്ധമായ പിറന്നാള്‍ സദ്യ ഉണ്ടായി. വൈകീട്ട് മൂന്നരക്ക് ആല്‍ത്തറ മേളം അരങ്ങേറി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് ബലരാമക്ഷേത്രത്തിലേക്ക് ഭക്തിനിര്‍ഭരമായ ഘോഷയാത്രയും ദേവസഹോദര സംഗമവും നടന്നു. വൈകീട്ട് ദീപാരാധന, കേളി, ദേശക്കാരുടെ തിരുമുല്‍കാഴ്ച സമര്‍പ്പണം, വിശേഷാല്‍ ചുറ്റുവിളക്ക്, എഴുന്നള്ളിപ്പ് എന്നിവ ഉണ്ടായി. ക്ഷേത്ര സമിതി പ്രസിഡന്റ് പുരുഷോത്തമ പണിക്കര്‍, സെക്രട്ടറി എ.വി പ്രശാന്ത്, എസ്.വി ഷാജി, കെ സേതുമാധവന്‍, ടി.കെ സുധീര്‍, ബാബു വീട്ടിലായില്‍, കെ.എ ബാലകൃഷ്ണൻ, എം.എം ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments