ചാവക്കാട്: ‘ഭീകരവാദത്തിനെതിരെ മാനവികത’ എന്ന പ്രമേയത്തിൽ സി.പി.എം ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനവിക സദസ്സ് സംഘടിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ വാസു ഉദ്ഘാടനം ചെയ്തു. ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ടി.ടി ശിവദാസൻ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം സി സുമേഷ്, എൻ.കെ അക്ബർ എം.എൽ.എ, എം.ആർ രാധാകൃഷ്ണൻ, എ.എച്ച് അക്ബർ, ടി.വി സുരേന്ദ്രൻ, പി.എസ് അശോകൻ എന്നിവർ സംസാരിച്ചു.