കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 12ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച 12-ാം വാർഡിലെ 14-ാം നമ്പർ സി.എച്ച് മുഹമ്മദ് കോയ സ്മാരക അംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ അദ്ധ്യക്ഷയായി. 30 വർഷത്തെ അർഹമായ സേവനത്തിനുശേഷം അംഗനവാടിയിൽ നിന്നും വിരമിക്കുന്ന മല്ലിക ടീച്ചറെ യോഗം ആദരിച്ചു. ക്ഷേമകാര്യ സ്റ്റൈനിങ് കമ്മിറ്റി ചെയർമാൻ വി.പി മൻസൂർ അലി, വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ ശുഭാജയൻ, മെമ്പർമാരായ അബ്ദുൽ ഗഫൂർ, മുഹമ്മദ് നാസിഫ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ, എൽ.എം.സി അംഗങ്ങൾ, നാട്ടുകാർ, അംഗൻവാടി വർക്കർമാർ എന്നിവർ സംബന്ധിച്ചു.