ചാവക്കാട്: കേരള അഡ്വക്കേറ്റ് ക്ലർക്ക്സ് അസോസിയേഷൻ 26-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചാവക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ പതാകദിനം ആചരിച്ചു. ചാവക്കാട് കോടതി കവാടത്തിന് മുന്നിൽ യൂണിറ്റ് പ്രസിഡന്റ് ടി.ആർ അജിത് കുമാർ പതാക ഉയർത്തി. യൂണിറ്റ് വൈസ് പ്രസിഡന്റ് കെ ബിനീഷ് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കൗൺസിൽ അംഗം പി വിജീഷ്, ജില്ല കമ്മിറ്റി ജോയിന്റ് സെക്രട്ടറി എം ജലജാമണി, യൂണിറ്റ് സെക്രട്ടറി വിനോദ് കുമാർ അകമ്പടി, യൂണിറ്റ് ജോയിന്റ് സെക്രട്ടറി പി.ആർ ഷാജി എന്നിവർ സംസാരിച്ചു. മെയ് 9, 10 തീയതികളിൽ എറണാകുളം ടൗൺഹാളിൽ സംസ്ഥാന സമ്മേളനം നടക്കും.