Wednesday, April 30, 2025

പഹൽഗാം ഭീകരാക്രമണം; ആദരാഞ്ജലികൾ അർപ്പിച്ച് ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ

ചാവക്കാട്: കാശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമത്തിൽ കൊല്ലപ്പെട്ടവർക്ക് വേണ്ടി ചാവക്കാട് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ തിരി തെളിയിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. കേരള വ്യാപാരി വ്യവസായ ഏകോപന സമിതി ജില്ല സെക്രട്ടറിയേറ്റ് മെമ്പർ ജോജി തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.എൻ സുധീർ, ട്രഷറർ കെ.കെ സേതുമാധവൻ, സെക്രട്ടറിമാരായ പി.എം അബ്ദുൽ ജാഫർ, പി.എസ് അക്ബർ, എ.എസ് രാജൻ, സെക്രട്ടറിയേറ്റ് മെമ്പർ ആർ.എസ് ഹമീദ്, യൂത്ത് വിംഗ് പ്രസിഡണ്ട് ഷഹീർ, വനിത വിംഗ് പ്രസിഡണ്ട് ഫാഡിയ ഷഹീർ, ഗുരുവായൂർ മണ്ഡലം ചെയർപേഴ്സൺ കെ രാജശ്രീ, വനിത വിംഗ് ട്രഷറർ റസിയ ശാഹുൽ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments