ഗുരുവായൂർ: ഗുരുവായൂർ നഗരസഭ 34-ാം വാർഡ് നാട്ടൊരുമ കൂട്ടായ്മ കുടുംബ സംഗമം വർണ്ണാഭമായി. ഗുരുവായൂർ എസ്.ഐ മഹേഷ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ജിഷ്മ സുജിത്ത് അധ്യക്ഷതവഹിച്ചു. കൗൺസിലർ കെ.പി.എ റഷീദ്, വാർഡ് വികസന സമിതി കൺവീനർ ബഷീർ പൂക്കോട്, എ.ഡി.എസ് ചെയർപേഴ്സൺ റാബിയ ജലീൽ, സി.ഡി.എസ് മെമ്പർ മല്ലിക ശിവൻ, എം.വി. ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു. കമ്പോഡിയ ദേശീയ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നിവേദ് ടീ ഗിരീഷ്, നേപ്പാളിൽ നടന്ന ഇന്റർനാഷണൽ യോഗ ചാമ്പ്യൻഷിപ്പിൽ ഒന്നാം സമ്മാനം നേടിയ ഹൃദ്യ, സാമൂഹ്യ സേവന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന പ്രബീഷ് ഗുരുവായൂർ, പ്രവാസികൾക്ക് ആശ്രയമാകുന്ന നേവൽ, എഴുത്തുകാരിയായ മിനി മേനോൻ തുടങ്ങി നിരവധി പേരെ ആദരിച്ചു. നിക്സൺ ഗുരുവായൂർ അവതരിപ്പിച്ച മാജിക് ഷോയും ശിവജി ഗുരുവായൂരിന്‍റെ ‘അച്ഛൻ’ എന്ന നാടകവും ഉണ്ടായി. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.