Friday, November 22, 2024

കോവിഡ് സംശയം; ആന്ധ്രയിൽ മരിച്ചയാളുടെ മൃതദേഹം വേണ്ടെന്ന് ആലത്തൂരിലുള്ള ബന്ധുക്കൾ

തൃശൂർ: ദുരൂഹസാഹചര്യത്തിൽ ആന്ധ്രയിൽ മരിച്ച ആലത്തൂർ സ്വദേശിയുടെ മൃതദേഹം കോവിഡ് സംശയത്താൽ വേണ്ടെന്ന് ബന്ധുക്കൾ. ഒരാഴ്‌ചമുൻപാണ് പാലക്കാട് ആലത്തൂർ സ്വദേശി രാധാകൃഷ്ണ(67)നെ ആന്ധ്രയിൽ വഴിയോരത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.
പിന്നീട് ആന്ധ്ര പോലീസ് മൃതദേഹം പാലക്കാട് എത്തിച്ചു. പാലക്കാട്ട്‌ നടത്തിയ പരിശോധനയിൽ കോവിഡ് ഉണ്ടെന്ന്‌ തെളിഞ്ഞു. എന്നാൽ, തൃശ്ശൂർ മെഡിക്കൽ കോളേജ് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ കോവിഡില്ലെന്ന്‌ കണ്ടെത്തി.
വെള്ളിയാഴ്‌ച മെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് കൈമാറാൻ ശ്രമിച്ചെങ്കിലും ഏറ്റുവാങ്ങാൻ തയ്യാറായില്ല.
മൃതദേഹം ഏറ്റുവാങ്ങണമെന്ന മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗത്തിന്റെ അഭ്യർഥനയും ഫലം കണ്ടില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments