ചാവക്കാട്: മണത്തല മരണാനന്തര ‘ സഹായ സമിതി വാർഷിക പൊതുയോഗം നടന്നു. പ്രസിഡണ്ട് മാധവൻ അധ്യക്ഷത വഹിച്ചു. 96-ാം വയസ്സിലും സജീവമായി പ്രവർത്തിക്കുന്ന സമിതി അംഗം അത്തിക്കോട്ട് മാധവനെ ചടങ്ങിൽ വാർഡ് കൗൺസിലർ സ്മൃതി മനോജ് ആദരിച്ചു. പി.ഐ വിശ്വംഭരൻ, സെക്രട്ടറി ശിവാനന്ദൻ, കെ.എസ് വിശ്വനാഥൻ എന്നിവർ സംസാരിച്ചു.