പുന്നയൂർക്കുളം: അണ്ടത്തോട് ബീച്ചിൽ അശാസ്ത്രീയമായ രീതിയിൽ കടൽഭിത്തി നിർമ്മിക്കുന്നതിനെതിരെ പ്രദേശ വാസികളുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സാമൂഹിക പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു. ആക്ഷൻ കൗൺസിൽ ഭാരവാഹികളായി എ.എം അലാവുദ്ധീനെ ചെയർമാനായും വി.അബ്‌ദുസ്സമദ്, കെ.എം ഷാഹിദ്, സി.കെ മൊയ്‌തുണ്ണി എന്നിവരെ വൈസ് ചെയർമാൻമാരായും തെരഞ്ഞെടുത്തു. എ.കെ മൊയ്‌തുണ്ണി (കൺവീനർ) എം.എം ജബ്ബാർ, സി.യു മുസ്തഫ, സി.എം.ഗഫൂർ (ജോയിന്റ് കൺവീനർമാർ) മുസ്തഫ കമാൽ (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.