Sunday, April 27, 2025

വൈ.എം.സിയുടെ നേതൃത്വത്തിൽ ഫ്രാൻസിസ് മാർപാപ്പയെ അനുസ്മരിച്ച് ഗുരുവായൂർ പൗരാവലി 

ഗുരുവായൂർ: ഫ്രാൻസിസ് മാർപാപ്പയെ അനുസ്മരിച്ച് ഗുരുവായൂർ പൗരാവലി. ഗുരുവായൂർ കിഴക്കേ നടയിൽ വൈ.എം.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്മരണാഞ്ജലി നഗരസഭ ചെയർമാൻ  എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ പ്രസിഡണ്ട് എം ബാബു വർഗീസ് അധ്യക്ഷത വഹിച്ചു. കാവീട് പള്ളി വികാരി  ഫാദർ ഫ്രാൻസിസ് നീലങ്കാവിൽ, നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ, നഗരസഭ കൗൺസിലർമാരായ ശോഭ ഹരിനാരായണൻ, കെ.പി.എ റഷീദ്, പ്രസ് ഫോറം പ്രസിഡൻ്റ് ലിജിത്ത് തരകൻ, മലയാള മനോരമ റിപ്പോർട്ടർ വി.പി ഉണ്ണികൃഷ്ണൻ, അന്ന ജാൻസി എന്നിവർ സംസാരിച്ചു. തുടർന്ന് മാർപാപ്പയുടെ ആത്മാവിനും കാശ്മീരിൽ തീവ്രവാദികളുടെ വെടിയേറ്റ് ജീവൻ വെടിഞ്ഞ സഹോദരങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ച്  മെഴുകു തിരികൾ തെളിയിച്ച് അനുസ്മരണ പ്രാർത്ഥനാഞ്ജലികൾ നേർന്നു.  ജിഷൊ എസ് പുത്തൂർ, സി.ഡി ജോൺസൺ, ലോറൻസ് നീലങ്കാവിൽ, എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments