ഗുരുവായൂർ: ബ്രഹ്മകുളം പാല ബസാറിൽ ആളൊഴിഞ്ഞ പറമ്പിലെ കിണറിൽ അജ്ഞാത പുരുഷൻ്റെ അഴുകിയ ജഡം. സമീപത്തെ തോട് വൃത്തിയാക്കാനെത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് ജഡം ആദ്യം കണ്ടത്. വിവരമറിയിച്ചതോടെ ഗുരുവായൂർ പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി ജഡം പുറത്തെടുത്തു. ജഡത്തിന് ഒരു മാസത്തോളം പഴക്കം കരുതുന്നതായി പോലീസ് പറഞ്ഞു.