കാഞ്ഞാണി: വാടാനപ്പള്ളി- തൃശ്ശൂർ സംസ്ഥാന പാത കാഞ്ഞാണിയിൽ നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് തലകീഴായി മറിഞ്ഞു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാഞ്ഞാണി ഇന്ദു ഓഡിറ്റോറിയത്തിന് സമീപം ഇന്ന് പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം. മനക്കൊടി സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് രണ്ട് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.