Saturday, April 26, 2025

മഴക്കാലപൂർവ്വ ശുചീകരണം; ഒരുമനയൂരിൽ ഏകോപനയോഗം നടന്നു

ഒരുമനയൂർ: ഒരുമനയൂർ പഞ്ചായത്തിലെ മഴക്കാലപൂർവ്വ ശുചീകരണത പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുള്ള ഇന്റർ സെക്ടറൽ കോർഡിനേഷൻ കമ്മിറ്റി യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് അധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ ഇ.ടി ഫിലോമിന, കെ എച്ച് കയ്യുമ്മു, കെ.വി രവീന്ദ്രൻ, മെമ്പർമാരായ ഹസീന അൻവർ, നഷ്‌റ മുഹമ്മദ്, സിന്ധു അശോകൻ, നസീർ മൂപ്പിൽ, ആരിഫ ജുഫൈർ, ബിന്ദു ചന്ദ്രൻ, കെ.ജെ ചാക്കോ,  പഞ്ചായത്ത് സെക്രട്ടറി പീതാംബരൻ, വി.ഇ.ഒ അരുൺ, പി.എച്ച്.എൻ സത്യബാമ എന്നിവർ സംസാരിച്ചു. ഇടവിട്ട് പെയ്യുന്ന മഴയുള്ളതുകൊണ്ട്  കൊതുക് ഉറവിട നശീകരണം കാര്യക്ഷമമായി ചെയ്ത്  ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനം നടത്താനും  കുടിവെള്ള സ്രോതസ്സ് ക്ലോറിനേഷൻ നടത്തി മഞ്ഞപ്പിത്തം, ടൈഫോയിഡ് തുടങ്ങിയ പകർച്ചവ്യാധികളെ അകറ്റാനുമുള്ള പ്രവർത്തങ്ങളെക്കുറിച്ച് ഹെൽത്ത്‌ ഇൻസ്പെക്ടർ ഇൻ ചാർജ് പി.എം വിദ്യാസാഗർ വിശദീകരിച്ചു. മാലിന്യം നിക്ഷേപിക്കുന്നവർക്കും പ്ലാസ്റ്റിക് അലക്ഷ്യമായി ഇടുന്നവർക്കും  കത്തിക്കുന്നവർക്കുമെതിരെ പിഴ ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുന്ന കാര്യങ്ങൾ പഞ്ചായത്ത് വിജിലൻസ് ടീം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ആരോഗ്യ പ്രവർത്തകരായ സുമംഗല സേതു, സുഷിജ റസാക്ക്, ടി.ജി പ്രവീൺ, അഖില, ആശാപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments