ചാവക്കാട്: പഹല്‍ഗാമിലെ ഭീകരാക്രമത്തിൽ പ്രതിഷേധിച്ച് സഹൃദയ കലാ സാംസ്കാരിക വേദി എച്ച്.എം.സി മണത്തലയുടെ നേതൃത്വത്തിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. വാർഡ് കൗൺസിൽ ഫൈസൽ കാനാമ്പുള്ളി ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്ത്രീകളും കുട്ടികളുമായി നിരവധി പേർ പങ്കെടുത്തു. ക്ലബ്ബ് പ്രസിഡണ്ട് കെ.എ നൗഷാദ്, സെക്രട്ടറി മുഹമ്മദ്ആഷിക്, കെ.എ അൻഷാദ്, കെ.എ ഒലീദ്, ഷഫ്നാസ്, മണികണ്ഠൻ, അൻവർ, ഫാസിൽ, ജനാർദ്ദനൻ, ഷഹനാസ്, മുബിൻ, ഫൈസൽ, മുഹ്സിൻ, മനാഫ്, റഷീദ്, അലി എന്നിവർ നേതൃത്വം നൽകി.