Saturday, April 26, 2025

പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവർക്ക് കോൺഗ്രസ്‌ വടക്കേക്കാട് ബ്ലോക്ക്-മണ്ഡലം കമ്മിറ്റികളുടെ പ്രണാമം

വടക്കേക്കാട്: ജമ്മു-കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് കോൺഗ്രസ്‌ വടക്കേക്കാട് ബ്ലോക്ക്-മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പ്രണാമമർപ്പിച്ചും ഭീകരവിരുദ്ധ പ്രതിജ്ഞയെടുത്തും തിരിതെളിയിച്ച്‌ അനുശോചനം രേഖപ്പെടുത്തി. മുക്കിലപീടിക സെന്ററിൽ നടന്ന പരിപാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്  ഫസലുൽഅലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അജയ്കുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ്‌ ഹസ്സൻ തെക്കേപ്പാട്ടയിൽ ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ നബീൽ എൻ.എം.കെ,  ഭാരവാഹികളായ അഷറഫ് തറയിൽ, തെക്കുമുറി കുഞ്ഞുമുഹമ്മദ്, സലീൽ അറക്കൽ, അജ്മൽ വൈലത്തൂർ, അഷ്കർ അറക്കൽ, ഉമ്മർ, ഷെക്കീർ അണ്ടികോട്ടിൽ, ബാബു തലക്കോട്ടൂർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments