ഗുരുവായൂർ: പെഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.ഐ തൈക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാമ ബസാർ സെന്ററിൽ പ്രതിഷേധ ജ്വാല തെളിയിച്ചു. അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനവും അതിന്റെ മറവിൽ ആഭ്യന്തരമായി നടക്കുന്ന വിഘടന വാദവും ചെറുത്തു തോൽപ്പിക്കണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടു. മണ്ഡലം കമ്മിറ്റി അംഗം കെ.കെ അപ്പുണ്ണി പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു. സി.പി.ഐ തൈക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.എം ഷഫീർ, അസിസ്റ്റന്റ് സെക്രട്ടറി പി.ആർ വിനയൻ, മഹിളാസംഘം നേതാക്കളായ പ്രിയ അപ്പുണ്ണി, ഷാനി റെജി, ലോക്കൽ കമ്മിറ്റി അംഗങ്ങൾ, സെക്രട്ടറിമാർ തുടങ്ങിയവർ നേതൃത്വം നൽകി. ഉമ്മർ മനയത്ത് നന്ദി പറഞ്ഞു.