കടപ്പുറം: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രണത്തിൽ പ്രതിഷേധിച്ചും മരണമടഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തിയും എസ്.ഡി.പി.ഐ കടപ്പുറം പഞ്ചായത്ത് കമ്മിറ്റി കാൻ്റിൽ മാർച്ച് സംഘടിപ്പിച്ചു. മാട്ടുമ്മൽ നാലുമണി കാറ്റിൽ നടന്ന പരിപാടിയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. എസ്.ഡി.പി.ഐ പഞ്ചായത്ത് സെക്രട്ടറി പി.എം ഷെഫീഖ്, പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ പി.എ അജ്മൽ, പി.എച്ച് സലാഹുദ്ധീൻ, വി.എ ജാഫർ, പി.എച്ച് ഹനീഫ, എം.എൻ മൊയ്‌നുദ്ധീൻ, ഷാനി ബ്ലാങ്ങാട് എന്നിവർ നേതൃത്വം നൽകി.