കടപ്പുറം: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് പ്രണാമമർപ്പിച്ച് ഇരട്ടപ്പുഴ മഹാത്മ കലാ കായിക സാംസ്കാരിക വേദി പ്രവർത്തകർ. മെഴുകുതിരി കത്തിച്ച പ്രവർത്തകർ ഭീകരവിരുദ്ധ പ്രതിജ്ഞയുമെടുത്തു. മഹാത്മാ ക്ലബ് പ്രസിഡന്റ് നവീൻ മുണ്ടൻ, ക്ലബ് ഭാരവാഹികളായ റംഷാദ്, മുനീർ, സലാഹുദ്ധീൻ, നബീൽ, ഹനീഫ, റിസ്‌വാൻ, വിജീഷ്, മനാഫ്, ശറഫുദ്ധീൻ, ഷഹാദിൽ, വൽസലൻ, ഫിറോസ്, റിജിൽ, ഫാസിൽ, നവാസ്, ഷിജിത്ത് എന്നിവർ സംബന്ധിച്ചു.