വടക്കേക്കാട്: പഹൽഗാം ഭീകരാക്രമത്തിൽ ഇരകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ വടക്കേക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൻ്റിൽ മാർച്ച് സംഘടിപ്പിച്ചു. വടക്കേക്കാട് പഞ്ചായത്ത് പ്രസിഡൻറ് ഷാജി മേപ്പാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നവാസ് കല്ലിങ്ങൽ സ്വാഗതവും ബഷീർ പറയങ്ങാട് നന്ദിയും പറഞ്ഞു. സുബൈർ വള്ളിയിൽ, ഷാജി കൊച്ചന്നൂർ, അനസ് പറയങ്ങാട്, ഷാജി ഞമനേങ്ങാട് എന്നിവർ നേതൃത്വം നൽകി.