ഗുരുവായൂർ: കാശ്മീരിലെ ഭീകരവാദത്തിനെതിരെ “ഭീകരവാദം തുലയട്ടെ ” എന്ന മുദ്രാവാക്യമുയർത്തി കൊണ്ട് ഡി.വൈ.എഫ്.ഐ ഗുരുവായൂർ വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കൈരളി ജംഗ്ഷനിൽ നടന്ന പരിപാടി ഡി.വൈ.എഫ്.ഐ ചാവക്കാട് ബ്ലോക്ക് പ്രസിഡന്റ് കെ.എസ് അനൂപ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി അംഗം ദേവിക ദിലീപ്, ഡി.വൈ.എഫ്.ഐ ഗുരുവായൂർ വെസ്റ്റ് മേഖല പ്രസിഡന്റ് കെ അശ്വിൻ, അർച്ചന രാജേഷ് എന്നിവർ സംസാരിച്ചു.