Thursday, April 24, 2025

ഗുരുവായൂരപ്പന് വഴിപാടായി അഞ്ച് ഇലക്ട്രിക് സ്കൂട്ടറുകൾ

ഗുരുവായൂർ: ഗുരുവായൂരപ്പന് വഴിപാടായി ടി.വി.എസ് മോട്ടോർ കമ്പനി വക അഞ്ച് ഇലക്ട്രിക് സ്കൂട്ടറുകൾ. ഇന്ന് രാവിലെയായിരുന്നു സ്കൂട്ടറുകളുടെ സമർപ്പണം. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ സ്കൂട്ടറുകളും രേഖകളും ഏറ്റുവാങ്ങി. ടി.വി.സ് മോട്ടോർ കമ്പനിയുടെ ഇലക്ട്രിക്ക് സ്കൂട്ടറായ ടി.വി.എസ് ഐ ക്യൂബാണ് വഴിപാടായി ഗുരുവായൂരപ്പന് സമർപ്പിച്ചത്. ടിവിഎസ് മോട്ടോർ കമ്പനിക്ക് വേണ്ടി തൃശൂരിലെ ഡീലർ എ.എ.ജെ സെഞ്ച്വറി ടി.വി.എസ്  ആണ് വാഹനങ്ങൾ സമർപ്പിച്ചത്. ഒരു സ്കൂട്ടറിന് 1,20659 വില വരും. പർച്ചേസ് ഡി.എ കെ.എസ് മായാദേവി, മാനേജർ വി.സി സുനിൽകുമാർ എന്നിവർ സന്നിഹിതരായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments