ഗുരുവായൂർ: ഗുരുവായൂർ പുത്തംമ്പല്ലി നളന്ദ ജംഗ്ഷനിൽ പുന്ന വീട്ടിൽ ചന്ദ്രനും ജാനുവിനും പുതിയ വീടൊരുക്കി വാർഡ് കൗൺസിലർ. ഗുരുവായൂർ നഗരസഭ 28-ാം വാർഡ് കൗൺസിലറും നഗരസഭ പ്രതിപക്ഷ നേതാവുമായ കെ.പി ഉദയന്റെ നേതൃത്വത്തിലാണ് കുടുംബത്തിന് സ്വന്തമായി സ്നേഹവീടൊരുക്കിയത്. മാസങ്ങൾക്കു മുമ്പാണ് ശക്തമായ മഴയിൽ ഇവരുടെ വീട് തകർന്നുവീണത്. ഇതോടെ കൗൺസിലർ ഇടപെട്ട് കുടുംബത്തെ മറ്റൊരു വീട്ടിലേക്ക് മാറ്റി താമസ്സിപ്പിച്ചു. ഒപ്പം എല്ലാ സഹായങ്ങളും ഉറപ്പു ഉറപ്പുനൽകുകയും ചെയ്തു. ആരോഗ്യ അവശത മൂലം ചന്ദ്രന് ജോലിക്ക് പോകുവാൻ കഴിയാത്ത അവസ്ഥയായിരുന്നു. ജാനു വീട്ടുജോലികൾ ക്ക് പോയാണ് ഇവർ കഴിഞ്ഞിരുന്നത്. കുടുംബം വീട് തകർന്നു വീണതോടെ ഈ കുടുംബം വലിയ പ്രയാസത്തിലായി. തുടർന്നാണ് വാർഡ് കൗൺസിലർ കെ.പി ഉദയന്റെ നേതൃത്വത്തിൽ പുതിയ വീട് പൂർണ്ണമായും പണി കഴിപ്പിച്ച് നൽകിയത്. കഴിഞ്ഞ ദിവസം പുതിയവീട്ടിൽ പാല് കാച്ചൽ നടന്നു. കൗൺസിലർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. മുൻ കൗൺസിലർ ഷൈലജ ദേവൻ, ബാലൻ വാറണാട്ട്, കണ്ണൻ അയ്യപ്പത്ത്, ജയൻ മനയത്ത്, ഇ.പി സുരേഷ്, കെ.പി മനോജ് , ശങ്കരനുണ്ണി, പി.ആർ ഉണ്ണി, സി ജഗദീശൻ എന്നിവർ പങ്കെടുത്തു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ നഗരസഭ കൗൺസിലർ കൂടിയായ കെ.എം മെഹറൂഫിനെ ചടങ്ങിൽ ആദരിച്ചു.
