Tuesday, August 12, 2025

ഗുരുവായൂർ സൂപ്പർ ലീഗിന് നാളെ കിക്കോഫ്; തീം സോങ്ങ്, ജേഴ്സി പ്രകാശനം ചെയ്തു

ഗുരുവായൂർ: ഗുരുവായൂർ സൂപ്പർ ലീഗിന് നാളെ കിക്കോഫ്. ടൂർണ്ണമെൻ്റിൽ പങ്കെടുക്കുന്ന 10 ടീമുകളുടേയും ജേഴ്സി പ്രകാശനം ചെയ്തു. മുൻ ദേശീയ ഫുട്ബോൾ താരം മുഹമ്മദ് ഷഫീക്ക് പ്രകാശന കർമ്മം നിർവഹിച്ചു. വീജീഷ് മണി സംവിധാനം ചെയ്ത ടൂർണമെൻ്റ് തീം സോങ്ങ് ഗുരുവായൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സി പ്രേമാനന്ദകൃഷ്ണൻ ടൈറ്റിൽ സ്പോൺസർ സ്വാഡോ എ ഹരിനാരായണന് നൽകി റിലീസ് ചെയ്തു. സംഘാടക ചെയർമാൻ ജി.കെ പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ടി.എം ബാബുരാജ്, സി സുമേഷ്, വി.വി ഡൊമിനി, കെ.പി സുനിൽ, സി .വി ജയ്സൺ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments