ഗുരുവായൂർ: ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ മോട്ടോർ വാഹന പെറ്റി കേസ് അദാലത്ത് ഏപ്രിൽ 25ന് നടക്കും. രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ നടക്കുന്ന അദാലത്തിൽ വിവിധ കുറ്റകൃത്യങ്ങൾക്കായി മോട്ടോർ വെഹിക്കിൾ ആക്റ്റ് പ്രകാരം പിടിക്കപ്പെട്ട വാഹന ഉടമകൾക്കോ ഡ്രൈവർമാർക്കോ കുറ്റകൃത്യങ്ങൾക്കനുസരിച്ച് മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരമുള്ള പിഴ അടക്കാൻ കഴിയും. തൃശൂർ സിറ്റി പോലീസിൻെറ മേൽ നോട്ടത്തിലായിരിക്കും അദാലത്ത് നടക്കുക.ഗുരുവായൂർ സബ് ഡിവിഷൻ തലത്തിൽ തങ്ങളുടെ വാഹനത്തിന്റെ മേൽ ചുമത്തപ്പെട്ടിട്ടുള്ള പിഴ അടക്കുന്നതിനായി പൊതുജനങ്ങൾ അവസരം പ്രയോജനപ്പെടുത്തണമെന്ന് ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ അറിയിച്ചു.