ഗുരുവായൂർ: ബ്രഹ്മകുളം പൗർണമി ഓഡിറ്റോറിയത്തിന് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. യാത്രക്കാരന് പരിക്കേറ്റു. ചൂണ്ടൽ നെയ്യൻ വീട്ടിൽ ജോസി(61)നാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് 5.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചൂണ്ടൽ സെന്റ് ജോസഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.