Sunday, April 20, 2025

പേരകം ശ്രീ തേക്കിൻകാട് ഭഗവതി ക്ഷേത്രത്തിൽ വിഷു സംക്രമ നിധി സമർപ്പണം നടത്തി

ഗുരുവായൂർ: പേരകം ശ്രീ തേക്കിൻകാട് ഭഗവതി ക്ഷേത്രത്തിൽ വിഷു സംക്രമ നിധി സമർപ്പണവും നവീകരണ കലശ ആലോചന യോഗവും നടന്നു. യോഗം ഊരായ്മ ജയശ്രീ വർമ്മ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ബേബി കരിപ്പോട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശശി ആനക്കോട്ടിൽ സ്വാഗതം പറഞ്ഞു. ക്ഷേത്രസംരക്ഷണ സമിതി താലൂക്ക് സെക്രട്ടറി ജയറാം, ട്രഷറർ സുകുമാരൻ എരിഞ്ഞിയിൽ, കൃഷ്ണദാസ് പേരകം, ജിജി രാജൻ പേരകം എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി ഷനിൽ താമരശ്ശേരി നന്ദിയും പറഞ്ഞു. ഇ.വി ശശി, ശിവരാമൻ തെക്കേ പുരക്കൽ ,സോമനാഥൻ കടങ്കര, എം.കെ രാജൻ, ബാബു പുന്ന, സദേവ് പേരകം, ഗിരീഷ് പേരകം, ജയപ്രകാശൻ പേരകം, പ്രസന്നൻ പേരകം, ചന്ദ്രൻ പുന്ന, സിദ്ധാർത്ഥൻ പേരകം, മിഥുൻ പേരകം എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments