ചാവക്കാട്: ചാവക്കാട് സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജീവനക്കാരുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ചാവക്കാട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്ന കൺവെൻഷൻ സർക്കിൾ സഹകരണ യൂണിയൻ ചെയർമാനും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി.വി ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്‌ണൻ അധ്യക്ഷത വഹിച്ചു. കെ.എസ് അനൂപ് സ്വാഗതം പറഞ്ഞു. കെ.സി.ഇ.യു ജില്ലാ സെക്രട്ടറി സി.ഡി വാസുദേവൻ, എം.ആർ രാധാകൃഷ്ണൻ, സനില, പ്രബിൻ എന്നിവർ സംസാരിച്ചു. വി.ഡി അനിൽ നന്ദി പറഞ്ഞു.