ഏങ്ങണ്ടിയൂർ: എ.ഐ.വൈ.എഫ് ഏങ്ങണ്ടിയൂർ മേഖല കമ്മിറ്റി യൂത്ത് സെന്റർ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി പ്രസാദ് പാറേരി ഉദ്ഘാടനം നിർവ്വഹിച്ചു. എ.ഐ.വൈ.എഫ് ഏങ്ങണ്ടിയൂർ മേഖല പ്രസിഡന്റ് റിഥു രമേഷ് അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി സി.ആർ ബിനീഷ് സ്വാഗതം പറഞ്ഞു. സി.പി.ഐ ഏങ്ങണ്ടിയൂർ ലോക്കൽ സെക്രട്ടറി സേവിയർ പുലിക്കോട്ടിൽ, എ.ഐ.വൈ.എഫ് ഗുരുവായൂർ മണ്ഡലം സെക്രട്ടറി ബിനീഷ് ചില്ലിക്കൻ, ഏങ്ങണ്ടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.കെ സുധർശൻ, ജീഷിൽ യുജി, ടി.എസ് സജീവ് എന്നിവർ പങ്കെടുത്തു.