വാടാനപ്പള്ളി: വാടാനപ്പള്ളി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ മോഡൽ സി.ഡി.എസിൻ്റെ 27-ാം വാർഷികം ആഘോഷിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സി പ്രസാദ് ഉദ്ഘാടനം ചെയ്തു. വാടാനപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാന്തി ഭാസി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ചെയർപേഴ്സൺ ബീന ഷെല്ലി സ്വാഗതം പറഞ്ഞു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം പി.എസ് ജൂന വിശിഷ്ടാതിഥിയായി. അയൽക്കൂട്ട അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. കുടുംബശ്രീ വൈസ് ചെയർപേഴ്സൺ അസീബ അസീസ് നന്ദി പറഞ്ഞു.