Saturday, April 19, 2025

ഗുരുവായൂർ ദേവസ്വം ഗോശാല ഉദ്ഘാടനവും പുതിയ നടപ്പന്തലിൻ്റെ ശിലാസ്ഥാപനവും നടന്നു

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ഗോശാലയുടെ ഉദ്ഘാടനവും തെക്കേനടയിൽ നിർമ്മിക്കുന്ന പുതിയ നടപ്പന്തലിൻ്റെ ശിലാസ്ഥാപനവും മന്ത്രി വി.എൻ വാസവൻ നിർവ്വഹിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ അധ്യക്ഷനായി. എൻ.കെ. അക്ബർ എം.എൽ.എ വിശിഷ്ടാതിഥിയായി പങ്കെടുത്തു. നഗരസഭ കൗൺസിലർ ശോഭ ഹരി നാരായണൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ് സ്വാഗതവും മനോജ് ബി നായർ നന്ദിയും രേഖപ്പെടുത്തി. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ ചടങ്ങിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഗോശാല നിർമ്മിച്ചു നൽകിയ എ.വി മാണിക്യം ട്രസ്റ്റ് ഡയറക്ടർ ഹരി, ശരവൺ, ഗോശാലയുടെ നിർമ്മാണ പ്രവൃത്തി കരാർ എടുത്ത ലാൻഡ് മാർക്ക് ബിൽഡേഴ്സിനു വേണ്ടി ശ്രീനിവാസൻ, നടപ്പന്തൽ നിർമ്മിച്ചു നൽകുന്ന ശ്രീ ഗുരുവായൂരപ്പ ഭക്ത സേവാ സംഘം പ്രസിഡൻ്റ് മണി ചന്ദിരൻ, ശ്രീരംഗ മണി എന്നിവരെ മന്ത്രി ചടങ്ങിൽ ആദരിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments