ഗുരുവായൂർ: ഗുരുവായൂരിൽ നടക്കുന്ന ലോട്ടറി ഏജന്റ്‌സ് ആൻ്റ് സെല്ലേഴ്‌സ് ഫെഡറേഷന്‍ സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിൻ്റെ സ്വാഗത സംഘം ഓഫീസ് തുറന്നു. ഗുരുവായൂർ കിഴക്കേ നടയിൽ ആനത്തലവട്ടം ആനന്ദൻ നഗറിൽ എന്‍.കെ അക്ബര്‍ എം.എല്‍.എ ഓഫീസ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ല സെക്രട്ടറി ടി.ബി ദയാനന്ദന്‍, സി.പി.എം ഏരിയ സെക്രട്ടറി ടി.ടി ശിവദാസന്‍, എ.എസ് മനോജ്, പി.കെ പുഷ്പാകരന്‍, ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. ഏപ്രില്‍ 28, 29 തീയതികളിലാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്.