Friday, April 18, 2025

കാവീട് സെൻ്റ് ജോസഫ് പള്ളിയിൽ ഭക്തിസാന്ദ്രമായി ദുഃഖവെള്ളി ആചരണം 

ഗുരുവായൂർ: കാവീട് സെൻ്റ് ജോസഫ് പള്ളിയിൽ ഭക്തിസാന്ദ്രമായി ദുഃഖവെള്ളി ആചരണം. പള്ളിയിൽ പീഡാനുഭവ പരിഹാര പ്രദക്ഷണം നടത്തി. പള്ളിയിൽനിന്ന് ആരംഭിച്ച പ്രദക്ഷണം മല്ലാട് സെന്റർ ചുറ്റി തിരിച്ചെത്തി. വികാരി ഫാദർ ഫ്രാൻസിസ് നീലങ്കാവിൽ, ട്രസ്റ്റിമാരായ സി.ജി റാഫേൽ, എം.സി നിതിൻ, സണ്ണി ചീരൻ എന്നിവർ നേതൃത്വം നൽകി. കെ.സി.വൈ.എം അംഗങ്ങൾ ഒരുക്കിയ നിശ്ചലദൃശ്യങ്ങൾ ഉണ്ടായിരുന്നു. പ്രദക്ഷണ ശേഷം  ബ്രദർ സ്നോബിൻ  പുലിക്കോട്ടിൽ പീഡാനുഭവ സന്ദേശം നൽകി. തുടർന്ന് സി.എൽ.സിയുടെ നേതൃത്വത്തിൽ പേഷൻ ഓഫ് ദ ക്രൈസ്റ്റ് എന്ന സിനിമ പ്രദർശനവും ഉണ്ടായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments