ഗുരുവായൂർ: തൻ്റെ വാർഡിലെ മുഴുവൻ വീട്ടുകാർക്കും റംസാൻ-വിഷു-ഈസ്റ്റർ സമ്മാനമായി കൗൺസിലർ വക ക്ലോക്ക്. ഗുരുവായൂർ നഗരസഭ 27-ാം വാർഡ് കൗൺസിലർ വി.കെ സുജിത്താണ് വാർഡിലെ മുഴുവൻ വീട്ടുകാർക്കും ക്ലോക്ക് സമ്മാനിച്ചത്. ഇതോടൊപ്പം കൗൺസിലരുടെ പ്രവർത്തന പഥത്തിലെ സമഗ്രമായ വിവരങ്ങൾ ഉൾപ്പെട്ട പ്രവർത്തന റിപ്പോർട്ടും വീട്ടുകാർക്ക് സമ്മാനിച്ചു. തിരുവെങ്കിടം രശ്മി ഭവനിൽ ചേർന്ന ചടങ്ങിൽ സിനിമ – സീരീയൽ താരം രശ്മി സോമൻ ക്ലോക്ക് വിതരണം ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ വി.കെ സുജിത്ത് അദ്ധ്യക്ഷത വഹിച്ചു. മാതൃക അധ്യാപകനും തൊണ്ണൂറിന്റെ നിറവിലെത്തിയ ചാലക്കൽ ജെയിംസ് മാസ്റ്ററെ സ്നേഹാദരം നൽകി. ആദ്യ വിഷു കൈനീട്ട സമ്മാനവും പ്രവർത്തന റിപ്പോർട്ടും നൽകി. കോ-ഓഡിനേറ്റർ ബാലൻ വാറണാട്ട് ആമുഖപ്രസംഗം നടത്തി. വിവിധ പ്രസ്ഥാന പ്രതിനിധികളായ ശശി വാറണാട്ട്, പി.ഐ ലാസർ, വി ബാലകൃഷ്ണൻ നായർ , മേഴ്സിജോയ്, വി മോഹൻദാസ്, മുരളി വടക്കുട്ട്, വിജയലക്ഷ്മി എന്നിവർ സംസാരിച്ചു. കൃഷ്ണകുമാർ, രവികൃഷ്ണൻ,സോമൻ , രാജി,പ്രേമ, ഗീത,സുമ, ഉഷ, ചന്ദ്രശേഖരൻ, ബാലചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.